തലസ്ഥാനത്ത് വീണ്ടും ബിജെപി-സിപിഎം സംഘർഷം: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

By BINDU PP .19 Nov, 2017

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബിജെപി-സിപിഎം സംഘർഷം. തിരുവനന്തപുരം കരിക്കകത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ്, അരുൺദാസ് എന്നിവർക്കാണ് വെട്ടേറ്റത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഓഫീസിന്‍റെ ജനൽ‌ ചില്ലുകൾ തകർന്നു. ബിജെപി പ്രകടനം കടന്നുപോയതിനു പിന്നാലെയാണ് കല്ലേറുണ്ടായത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നു സിപിഎം ആരോപിച്ചു. പോലീസിന്‍റെ വീഴ്ചയാണ് അക്രമം ഉണ്ടാകാൻ കാരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോലീസ് കാവലുണ്ടായിട്ടും അക്രമം തടയാനായില്ലെന്നും അദ്ദേഹം ആരോപിച്ചു.

OTHER SECTIONS