തിരുവനന്തപുരം ബിജെപി ഓഫീസ് ആക്രമണം: കേസ് പിൻവലിക്കാൻ നീക്കം, നിയമപരമായി നേരിടുമെന്ന് ബിജെപി

By സൂരജ് സുരേന്ദ്രന്‍.25 11 2021

imran-azhar

 

 

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ നീക്കം.

 

തിരുവനന്തപുരം സിജെഎം കോടതിൽ ഇത് സംബന്ധിച്ച് സർക്കാർ അപേക്ഷ നൽകി. കേസ് 2022 ജനുവരി ഒന്നിന് പരിഗണിക്കും.

 

സി പി എം കൗൺസിലറായിരുന്ന ഐ പി ബിനു അടക്കം നാല് പ്രതികളാണ് കേസിലുള്ളത്.

 

അതേസമയം കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി.

 

സർക്കാർ നീക്കത്തെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

 

അക്രമ രാഷ്ട്രീയത്തിന് സർക്കാർ തന്നെ ചൂട്ടുപിടിക്കുകയാണെന്നും സുരേന്ദ്രൻ തുറന്നടിച്ചു.

 

OTHER SECTIONS