തലസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; വിശദാംശങ്ങൾ...

By online desk.29 06 2020

imran-azhar

 

 

തിരുവനന്തപുരം: ജില്ലയിൽ ഇന്ന്4 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. നാല് പേരും വിദേശത്തു നിന്നും വന്നവരാണ്. തമിഴ്നാട് തൂത്തുക്കുടി സ്വദേശി 41 വയസ്സുള്ള പുരുഷൻ. ജൂൺ 26 ന് ഖത്തറിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 നം വിമാനത്തിൽ (സീറ്റ് നം 12A) തിരുവനന്തപുരത്തെത്തി . അവിടെ നിന്നും സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തമിഴ്നാട് നാഗപ്പട്ടം സ്വദേശി 38 വയസ്സുള്ള പുരുഷൻ. ജൂൺ 26 ന് കുവൈറ്റിൽ നിന്നും എയർ ഇന്ത്യയുടെ IX 1705 (സീറ്റ് നം 31 J ) നം വിമാനത്തിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തമിഴ്നാട് തിരുനെൽവേലി സ്വദേശി 33 വയസ്സുള്ള പുരുഷൻ. ജൂൺ 26 ന് ദോഹയിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 (സീറ്റ് നം 29C ) നം വിമാനത്തിൽ തിരുവനന്തപുരത്തെത്തി . അവിടെ നിന്നും സർക്കാർ ക്വാറന്റൈനിലാക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ കോളേജ് ആശുപത്രിയിലേക്കു മാറ്റി. നഗരൂർ സ്വദേശി 60 വയസ്സുള്ള പുരുഷൻ. മേയ് 25 ന് മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തെത്തി . രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവായി.

 

OTHER SECTIONS