ജാഗ്രത കൈവിടരുതെന്ന് തിരുവനന്തപുരം കളക്ടര്‍

By online desk .21 09 2020

imran-azhar
തിരുവനന്തപുരം; ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍. എസ്എംഎസ് (സാനിറ്റൈസര്‍/സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റാന്‍സിംഗ്) എന്ന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. 10 വയസിനു താഴെയുള്ള കുട്ടികള്‍, 60 വയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവര്‍ തുടങ്ങിയവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ടെലിമെഡിന്‍സിന്‍ സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തണം. കൂട്ടം ചേരലുകളും ചടങ്ങുകളും ഒഴിവാക്കണം.

 

മരണാനന്തര ചടങ്ങുകള്‍ കുറച്ചാളുകളെ മാത്രം പങ്കെടുപ്പിച്ചു നടത്തുക. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത് സ്വയം പരിശോധിക്കുക. വീട്ടില്‍ കഴിയുന്ന സമയം അടുത്ത കുടുംബാംഗങ്ങളുമായി മാത്രം ചെലവഴിക്കുക. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് കടകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പോകാന്‍ ശ്രമിക്കുക. ഷോപ്പുകളുടെ അല്ലെങ്കില്‍ റെസ്റ്റോറന്റുകളുടെ കൂടുതല്‍ ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍ ഉപയോഗിക്കുക. നിങ്ങള്‍ ഒരു പ്രൈമറി, സെക്കണ്ടറി കോണ്‍ടാക്റ്റ് ആണെങ്കില്‍ എല്ലാ ക്വാറന്റൈന്‍ പ്രോട്ടോക്കോളുകളും പിന്തുടരണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

 

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍

 

തൊളിക്കോട് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ പുള്ളിക്കോണം, മേലേമുക്ക്, ശാസ്താംകുഴി, ആലംകോട് ഭാഗങ്ങള്‍, കിളിമാനൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കലുങ്ക് ഭാഗം മുതല്‍ പോങ്ങനാട് ജംഗ്ഷന്‍ വരെ, കൊല്ലയില്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, അഴൂര്‍ പഞ്ചായത്ത് മൂന്ന്, 17 വാര്‍ഡുകള്‍, അണ്ടൂര്‍കോണം പഞ്ചായത്ത് എട്ടാം വാര്‍ഡ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം ഡിവിഷന്‍, പൂജപ്പുര ഡിവിഷനില്‍ പാതിരപ്പള്ളി റെസിഡന്‍സ് അസോസിയേഷന്‍, വെള്ളാര്‍ ഡിവിഷനില്‍ പനത്തുറ തീരദേശ മേഖല എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം കിഴുവില്ലം പഞ്ചായത്ത് 20-ാം വാര്‍ഡ്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി 13-ാം വാര്‍ഡ്, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തുരുത്തുമൂല ഡിവിനില്‍ അടുപ്പുകോട്ടാന്‍പാറ, തൃക്കണ്ണാപുരം ഡിവിഷനില്‍ എം.എല്‍.എ. റോഡ് എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ സോണില്‍നിന്ന് ഒഴിവാക്കി.

 

 

OTHER SECTIONS