പോത്തൻകോട് യുവാവിന് ക്രൂരമർദനമേറ്റ സംഭവം; സസ്പെൻഷനിലായ എസ്ഐയുടെ വാട്സാപ് സ്റ്റാറ്റസ് വിവാദം

By vidya.29 11 2021

imran-azhar

 

പോത്തൻകോട്: യുവാവിനു ക്രൂരമർദനമേറ്റ സംഭവത്തിൽ സസ്പെൻഷനിലായ എസ്ഐയുടെ വാട്സാപ് സ്റ്റാറ്റസ് വിവാദമാകുന്നു.കേസെടുക്കാതെ പ്രതിക്കു സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിനെത്തുടർന്നു സസ്പെൻഷനിലായ മംഗലപുരം എസ്ഐ വി.തുളസീധരൻ നായർ തള്ളവിരലുയർത്തി നിൽക്കുന്ന ചിത്രത്തിനു താഴെ ‘പോടാ പുല്ലേ’ എന്നെഴുതിയതാണു ചർച്ചയായത്.

 

ശനിയാഴ്ചയാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.എന്നാൽ അന്നു രാത്രി എട്ടരയ്ക്കാണു സ്റ്റാറ്റസ് ഇങ്ങനെ അപ്‌ഡേറ്റ് ചെയ്തത്.

 

കണിയാപുരം പുത്തൻതോപ്പ് ചിറയ്ക്കൽ ആസിയ മൻസിലിൽ എച്ച്.അനസി(25)നാണു നടുറോഡിൽ ക്രൂരമർദനമേറ്റത്.

 

അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി ഫൈസലി‍നെ സ്റ്റേഷൻ ജാമ്യം നൽകി വിടുകയും ചെയ്തിരുന്നു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഡിഐജി നിർദേശിച്ചിരുന്നു.

 

OTHER SECTIONS