കോവിഡ്; തലസ്ഥാനത്തെ സ്ഥിതി സങ്കീര്‍ണ്ണം; രോഗ ലക്ഷണമുണ്ടായിട്ടും ഓട്ടോ ഡ്രൈവര്‍ക്ക് നിരവധി ആളുകളുമായി സമ്പര്‍ക്കം

By Online Desk.20 06 2020

imran-azhar

 

 

തിരുവനന്തപുരം; കോവിഡ് തലസ്ഥാനത്തെ വരിഞ്ഞു മുറുക്കുന്നു. ഉറവിടം അറിയാതെ കോവിഡ് രോഗികള്‍ പെരുകുന്നതും സമ്പര്‍ക്കത്തിന്റെ് വ്യാപ്തി വര്‍ധിക്കുന്നതും സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. തിരുവനന്തപുരത്ത് അതീവജാഗ്രത തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും വെല്ലുവിളി ഉയര്‍ത്തുന്നു. രോഗലക്ഷണം ഉണ്ടായിട്ടും ഓട്ടോ ഡ്രൈവര്‍ നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വളരെ ശ്രമകരമാണ് എന്നാണ് അധികൃതര്‍ പറയുന്നത്.

 

അതേസമയം, തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്, ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ അവലോകനയോഗം നടന്നു. ഓട്ടോ ഡ്രൈവറും ആയി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സമരങ്ങളും പ്രകടനങ്ങളും നഗരത്തില്‍ അനുവദിക്കില്ല. അല്ലാത്തവര്‍ക്ക് എതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം നടപടി എടുക്കാനാണ് യോഗത്തില്‍ തീരുമാനമായത്.

 

 

OTHER SECTIONS