തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കാനൊരുങ്ങി എമിറേറ്റ്‌സ്

By online desk.17 10 2019

imran-azhar

 

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എമിറേറ്റ്‌സിന്റെ തിരുവനന്തപുരം-ദുബായ് സര്‍വീസ് നിര്‍ത്തലാക്കുന്നു. രാജ്യാന്തര വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തിലാണിത്. 27നാണ് എമിറേറ്റ്‌സിന്റെ തിരുവനന്തപുരം-ദുബായ് സര്‍വീസ് നിര്‍ത്തലാക്കുന്നത്. ഇന്‍ഡിഗോയുടെ ദോഹ സര്‍വീസ് അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു.

 

സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് തിരുവനന്തപുരത്തേക്ക് കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.05ന് ദുബായിലേക്ക് ആഴ്ചയില്‍ നാല് ദിവസം നടത്തിയിരുന്ന സര്‍വീസ് ആണ് എമിറേറ്റ്‌സ് നിര്‍ത്തുന്നത്. ഇതേ വിമാനം ആഴ്ചയില്‍ 3 ദിവസം ബെംഗളുരുവിലേക്കും 1 ദിവസം ചെന്നൈയിലേക്കും തിരിച്ചുവിടുമെന്നാണ് സൂചന.

OTHER SECTIONS