ഹൂസ്റ്റണിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 'ഹൗ​ഡി മോ​ദി' പ്രതിസന്ധിയിൽ

By Sooraj Surendran.20 09 2019

imran-azhar

 

 

വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനിരിക്കുന്ന ഹൂസ്റ്റണിൽ കനത്ത മഴയും, വെള്ളപ്പൊക്കവും. ഹൂസ്റ്റണിലാണ് അതിവിപുലമായ 'ഹൗഡി മോദി' എന്ന പരിപാടി ഒരുക്കിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് പരിപാടിയുടെ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹൂസ്റ്റണിൽ അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെങ്കിലും പരിപാടി തടസംകൂടാതെ നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇമെൽഡ കൊടുങ്കാറ്റിനെ തുടർന്ന് ടെക്സസ് ഗവർണർ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50,000ത്തിലധികം ഇന്ത്യൻ വംശജരാണ് പരിപാടിക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

OTHER SECTIONS