റഷ്യയില്‍ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് 12 മരണം

By anju.12 10 2018

imran-azhar


മോസ്‌കോ: റഷ്യയിലെ ചുവാഷിയയില്‍ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

 

ട്രാഫിക്ക് നിയമം ലംഘിച്ചെത്തിയ ട്രക്ക് ബസില്‍ ഇടിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

 

OTHER SECTIONS