സൊമാലിയയിൽ ട്രക്ക് ബോംബ് സ്ഫോടനം; 73 മരണം, മരിച്ചവരില്‍ ഏറെയും വിദ്യാർഥികൾ

By Sooraj Surendran.28 12 2019

imran-azhar

 

 

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ട്രക്ക് ബോംബ് സ്‌ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു. നികുതി പിരിവ് നടക്കുന്ന ചെക്ക് പോയിന്റിലാണ് ആക്രമണം നടന്നത്. മരിച്ചവരിൽ ഏറെയും വിദ്യാർത്ഥികളാണ്. 50ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകരസംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇതിന് മുൻപ് 2017ലാണ് ഇവിടെ ഇതിലും വലിയ ആക്രമണം നടന്നത് അന്ന് 500ലേറെ പേരാണ് കൊല്ലപ്പെട്ടത്. അല്‍ ഷബാബ് ഭീകര സംഘടനയാണ് ഇത്തരം സ്‌ഫോടനങ്ങൾക്ക് പിന്നിൽ എന്നാൽ സംഘടനയെ പൂർണമായും പൂർത്തിയാക്കിയെന്നും അധികൃതർ അവകാശപ്പെടുന്നു.

 

OTHER SECTIONS