രാജ്യത്ത് റോഡപകടം ലോറികളിൽ ഉറക്കം അളക്കുന്ന ഉപകരണം വേണം: ഗഡ്കരി

By Vidyalekshmi.22 09 2021

imran-azhar


ന്യൂഡൽഹി: രാജ്യത്ത് റോഡപകടം കുറയ്ക്കാൻ ദീർഘദൂര ലോറികളിൽ ഡ്രൈവർമാരുടെ ഉറക്കം അളക്കുന്ന ഉപകരണം ഘടിപ്പിക്കണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.ദേശീയ റോഡ് സുരക്ഷാ കൗൺസിലിലേക്ക് (എൻ.ആർ.എസ്‌.സി.) നാമനിർദേശം ചെയ്യപ്പെട്ട പുതിയ അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ദീർഘദൂര ലോറികളിൽ ഓൺ-ബോർഡ് സ്ലീപ്പ് ഡിറ്റക്ഷൻ സെൻസറുകൾ ഘടിപ്പിക്കണമെന്നും ദീർഘദൂര ലോറിഡ്രൈവർമാർക്കും പൈലറ്റുമാർക്ക് സമാനമായ ജോലിസമയം ക്രമീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 


വാണിജ്യ വാഹനങ്ങളിൽ ഓൺ-ബോർഡ് സ്ലീപ്പ് ഡിറ്റക്ഷൻ സെൻസറുകൾ യൂറോപ്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്കരിച്ച് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

 

 

OTHER SECTIONS