പാലക്കാട് ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു

By സൂരജ് സുരേന്ദ്രന്‍.16 09 2021

imran-azhar

 

 

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി തീപിടിച്ചു.

 

പെരുമ്പാവൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധനടാങ്ക് ആലത്തൂരില്‍ വെച്ച് വലിയശബ്ദത്തോടെ പൊട്ടുകയായിരുന്നു.

 

ലോറിക്ക് തീപിടിച്ചെങ്കിലും ടനെ തന്നെ നാട്ടുകാര്‍ ഇടപെട്ട് തീ പടരുന്നത് തടഞ്ഞതിനാല്‍ വൻ ദുരന്തം ഒഴിവായി.

 

ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്തി.

 

റോഡിനു നടുവിൽ കിടക്കുന്ന ലോറി ക്രെയിന്‍ ഉപയോഗിച്ച് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

 

OTHER SECTIONS