ഐഎസിനെതിരായി ഇന്ത്യ യാതൊന്നും ചെയ്യുന്നില്ല; വിമര്‍ശനവുമായി ട്രംപ്

By mathew.22 08 2019

imran-azhar

 

വാഷിങ്ടന്‍: ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപ്. ഐഎസിനെ തുരത്തുന്നതിനായി ഇന്ത്യ യാതൊന്നും ചെയ്യുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. 11,265 കിലോമീറ്റര്‍ ദൂരെയുള്ള യുഎസ് മാത്രമാണ് അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ക്കെതിരായി പോരാടുന്നത്. ഇന്ത്യ, ഇറാന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും പോരാട്ടത്തിന്റെ ഭാഗമാകണമെന്നും വളരെ കുറഞ്ഞ അളവില്‍ മാത്രമെ യുഎസ് ഒഴികെയുള്ള രാഷ്ട്രങ്ങള്‍ ഭീകരവിരുദ്ധ നീക്കത്തില്‍ പങ്കെടുക്കുന്നുള്ളൂവെന്നും ട്രംപ് പറഞ്ഞു.


ചില പ്രത്യേക സമയങ്ങളില്‍ റഷ്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അവരുടേതായ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഐഎസിന്റെ കേന്ദ്രങ്ങള്‍ യുഎസ് നൂറു ശതമാനം ഇല്ലാതാക്കി. റെക്കോര്‍ഡ് സമയത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഈ സമയം മറ്റ് രാജ്യങ്ങള്‍ ദോഷകരമാംവിധം കുറഞ്ഞ തോതിലാണു പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങളെല്ലാം ഭീകരരെ തുരത്താനുള്ള പോരാട്ടത്തില്‍ പങ്കെടുക്കണമെന്നും ഇനിയും 19 വര്‍ഷം കാത്തിരിക്കേണ്ടെന്നാണ് കരുതുന്നതെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നു യുഎസ് സേനയെ പൂര്‍ണമായി പിന്‍വലിക്കില്ലെന്നും താലിബാന്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നത് തടയാനാണിതെന്നും യുഎസ് സൂചന നല്‍കിയതിന്റെ അടുത്ത ദിവസമാണ് ട്രംപിന്റെ പ്രസ്താവന.

 

 

OTHER SECTIONS