"നിങ്ങൾക്കെന്തിനാണ് നോബൽ പുരസ്‌ക്കാരം ലഭിച്ചത്?": നാദിയാ മുറാദിനെ അധിക്ഷേപിച്ച് ട്രംപ്

By Chithra.18 07 2019

imran-azhar

 

വാഷിങ്ടൺ : സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച നാദിയാ മുറാദിനെ അധിക്ഷേപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

 

ഐഎസ് ഭീകരർ ഇറാഖിൽ പ്രധാനപ്പെട്ട സ്ഥലങ്ങൾ പിടിച്ചെടുക്കുകയും യസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് വൈറ്റ് ഹൗസിലെത്തി പ്രതിസന്ധികൾ വിശദീകരിക്കാൻ എത്തിയതായിരുന്നു നാദിയാ മുറാദും സംഘവും.

 

എങ്ങനെയാണ് താൻ ലൈംഗിക അടിമ ആയതെന്നും, തന്റെ സഹോദരങ്ങൾ എങ്ങനെയാണ് മരിച്ചതെന്നും വ്യക്തമാക്കുമ്പോഴായിരുന്നു ട്രംപിന്റെ അധിക്ഷേപം. നിങ്ങൾക്ക് നോബൽ പുരസ്കാരം ലഭിച്ചല്ലോയെന്നും അതൊരു അതിശയമാണെന്നും എന്തിനാണ് നിങ്ങൾക്ക് നോബൽ പുരസ്ക്കാരം നൽകിയതെന്നും ട്രംപ് നടിയോട് ചോദിച്ചു.

 

ആദ്യം പതറിയെങ്കിലും നാദിയാ തന്റെ ഭാഗം വിശദീകരിക്കുന്നത് തുടർന്നു. ആയിരക്കണക്കിന് യസീദി പെൺകുട്ടികളെയാണ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്തിട്ടുള്ളതെന്നും അവർ വ്യക്തമാക്കി. ഐഎസ് ഭീകരർ കൈവശം വെച്ചിരിക്കുന്ന പല പ്രദേശങ്ങളും ഇപ്പോൾ ഭരിക്കുന്നത് കുർദിഷ്, ഇറാഖി സർക്കാരുകളാണ്. ഇവരിൽ സമ്മർദ്ദം ചെലുത്തി യസീദികൾക്ക് സമാധാനപൂർവ്വമായ ഒരു തിരിച്ചുവരവ് കൊടുക്കണമെന്നും നാദിയ വാദിച്ചു.

OTHER SECTIONS