ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി

By Anju N P.12 Jun, 2018

imran-azhar

സിംഗപ്പൂര്‍ സിറ്റി: ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച ആരംഭിച്ചു.

 

സിംഗപ്പുരിലെ സെന്റോസ ദ്വീപിലെ കാപ്പെല്ല ഹോട്ടലിലാണ് ഇരു രാജ്യങ്ങളുടെ ഭരണത്തലവന്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.
ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാര്‍ ഈ കൂടികാഴ്ച്ചക്ക് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉത്തര കൊറിയക്ക് മുന്‍പില്‍ യാതൊരു ഉപാധികളോടെയുമല്ലാതെ ഉള്ള ഈ ചര്‍ച്ച ട്രംപിന്റെ വിജയമായാണ് ലോകം കാണുന്നത്.കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം ചര്‍ച്ചയാകും.

 

മഹത്തായ ബന്ധത്തിന്റെ തുടക്കമാണെന്നും, കൊറിയയുമായി നല്ലബന്ധം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ട്രംപ് പ്രതികരിച്ചത്. ഒട്ടേറെ തടസ്സങ്ങള്‍ മറികടന്നാണ് ഇവിടെവരെയെത്തിയതെന്ന് കിം ജോംഗ് ഉന്നും പ്രതികരിച്ചു.
ഇരുനേതാക്കളും പരിഭാഷകരും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

 

OTHER SECTIONS