ട്രംപ് മാപ്പ് പറയണം: ആഫ്രിക്കന്‍ യൂണിയന്‍

By Amritha AU.13 Jan, 2018

imran-azhar

 


              വൃത്തികെട്ട രാജ്യങ്ങളില്‍ നിന്നുളളവരെ എന്തിന് സ്വീകരിക്കണമെന്ന ട്രംപിന്റെ മോശം പരാമര്‍ശത്തിന് മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍. ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത് ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചാണെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു. 


              വിദേശ പൗരന്മാരുടെ യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങളുമായി ട്രംപ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്കിടയിലായിരുന്നു എന്തിനാണ് ഇത്തരം ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്നതടക്കമുളള മോശം പരാമര്‍ശം നടച്ചിയത്.


                              താന്‍ നടത്തിയ പദപ്രയോഗം കഠിനമായിരുന്നെന്ന് സമ്മതിക്കുന്നതായും എന്നാല്‍ ആരോപണത്തില്‍ ഉന്നയിക്കുന്നതുപോലെയുള്ള വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ പ്രസ്താവനയില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തുന്നെന്നും അദ്ദേഹം മാപ്പ് പറയണമെന്നുളള ഉറച്ചനിലപാടിലാണ് ആഫ്രിക്കന്‍ യൂണിയന്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS