ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം

By BINDU PP.19 May, 2017

imran-azhar

 വാഷിങ്ടൻ:മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക്ക് ഫ്ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ എഫ്ബിഐയോടു നിർദേശിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീതി നടത്തിപ്പിനെ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം ഉയർന്നു. ടെക്സസിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗം ഏൽഗ്രീനാണ് യുഎസ് കോൺഗ്രസിൽ ഈ ആവശ്യം ഉന്നയിച്ചത്. ആരും നിയമത്തിന് അതീതരല്ലെന്നും ട്രംപിനെ പ്രസിഡന്റു സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നടപടികൾ സ്പീക്കർ ആരംഭിക്കണമെന്നുമാണ് ഏൽഗ്രീൻ സഭയിൽ ആവശ്യപ്പെട്ടത്.