ഉത്തര കൊറിയയല്ല കാൾ വിൻസന്റെ ലക്ഷ്യം ഓസ്ട്രേലിയ

By BINDU PP.20 Apr, 2017

imran-azhar

 

 

വാഷിങ്ടൻ: ഉത്തര കൊറിയ ലക്ഷ്യമാക്കി യുദ്ധക്കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ പ്രസ്താവന തെറ്റാണെന്ന് സ്ഥിതീകരിച്ചു. കാൾ വിൻസൻ എന്ന വിമാനവാഹിനിക്കപ്പൽ കൊറിയയ്ക്കടുത്തെന്നതു പോയിട്ട് നേരെ വിപരീത ദിശയിൽ നീങ്ങുകയായിരുന്നുവെന്നു വ്യക്തമായത് യുഎസ് നാവികസേന പുറത്തുവിട്ട ചിത്രത്തിലൂടെ.യുഎസ് യുദ്ധക്കപ്പൽ വരുന്നുണ്ടെന്നു കേട്ടു പുതിയ മിസൈലുകളുമായി ഉത്തര കൊറിയയും തയാറെടുത്തിരുന്നു.യുദ്ധഭീഷണി മുഴക്കി യുഎസിനു പറ്റിയ അബദ്ധം ചൈനക്കാരുൾപ്പെടെ ആഘോഷിക്കുകയാണ്. ഇതൊന്നും പരാമർശിക്കാതെ, യുഎസ് കളിക്കാൻ വരേണ്ടെന്നു മാത്രം ഉത്തര കൊറിയ പ്രതികരിച്ചു.

OTHER SECTIONS