ഇന്ത്യയും ചൈനയും സംഘര്‍ഷത്തിലാണ് ; അവരെ ഞങ്ങള്‍ സഹായിക്കും -പക്ഷം ചേരാതെ ഡൊണാള്‍ഡ് ട്രംപ്

By Online Desk.21 06 2020

imran-azhar

 

 

വാഷിംഗ്ടണ്‍ ; ഇന്ത്യയും ചൈനയും വലിയ പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അവരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുമായും പക്ഷം ചേരാതെയാണ് ട്രംപിന്റെ പ്രതികരണം.

 

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം മധ്യസ്ഥത വഹിച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും അത് നിരസിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ചൈനീസ് പട്ടാളമാണ് ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷം വര്‍ധിപ്പിച്ചതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

 

 

 

OTHER SECTIONS