മലയാളി വ്യവസായിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ഒരാളെ കസ്റ്റഡിയിലെടുത്തു

By Anju N P.23 Jul, 2018

imran-azhar


ചെന്നൈ: മധുരയില്‍ ഇടുക്കി സ്വദേശിയായ റബര്‍ വ്യവസായിയെയും സഹായിയേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ജോസ് മാത്യുവിനെയും സഹായി മത്തായിയേയുമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞ് നിര്‍ത്തി ഇരുവരെയും വലിച്ചിറക്കി കാറില്‍ കടത്തുകയായിരുന്നു. രക്ഷപ്പെട്ടോടിയ ഡ്രൈവര്‍ ശ്യാംലാല്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് എത്തി കാര്‍ത്തിക് എന്നയാളെ കസ്റ്റഡിയിലെടുത്തു. അതിനിടെ, അക്രമികള്‍ തന്നെയും മത്തായിയെയും പൂവന്തി എന്ന സ്ഥലത്ത് ഇറക്കിവിട്ടെന്നറിയിച്ചു ജോസ് മാത്യു ഫോണ്‍ ചെയ്യുകയായിരുന്നു. പൊലീസെത്തി ഇരുവരെയും മധുരയില്‍ തിരികെ എത്തിച്ചു. അക്രമികള്‍ കടത്തിയ ജോസിന്റെ കാര്‍ ശിവഗംഗയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണം ആരംഭിച്ചതായി മധുര പൊലീസ് അറിയിച്ചു.

 

OTHER SECTIONS