ഫി​ലി​പ്പീ​ൻ​സി​ൽ ഉണ്ടായ ഭൂ​ക​മ്പത്തിൽ മ​ര​ണം എ​ട്ടാ​യി

By uthara.23 04 2019

imran-azhar

 

മനില: ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . വിമാനത്താവളം അടക്കം നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകരുകയും ഉണ്ടായി .കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയിട്ടുള്ള ശ്രമംങ്ങളും തുടർന്ന് വരുകയാണ് .റിക്ടർ സ്കെയിലിൽ 6.1 തീവ്രാദ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് . ഭൂകമ്പത്തെ തുടർന്ന് പരിഭ്രാന്തരായ ജനം തെരുവിലേക്ക് ഓടുകയാണ് ഉണ്ടായത് .ഭൂകമ്പം അനുഭവപ്പെട്ടത് സാംബലസ് പ്രവിശ്യയിലെ കാസ്റ്റില്ലിജോസിലാണ്. നിരവധി പ്രദേശങ്ങളിൽ ഭൂകമ്പത്തെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

OTHER SECTIONS