ചൊവ്വാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

By Sooraj Surendran .22 07 2019

imran-azhar

 

 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക അക്രമം. അക്രമത്തിൽ പ്രവർത്തകർക്കും, പോലീസുകാർക്കും, മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. പ്രവർത്തകരെ പോലീസ് തിരിച്ചടിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന്‍റെ നിരാഹാര പന്തലിന് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തമായതോടെ തലസ്ഥാനം തെരുവ് യുദ്ധത്തിന് സമാനമായിരുന്നു. ആക്രമണം രൂക്ഷമായതോടെ പോലീസ് പ്രവർത്തകർക്ക് നേരെ തിരിച്ചടിച്ചു.

OTHER SECTIONS