ടുണീഷ്യയുടെ മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു

By online desk.20 09 2019

imran-azhar

 

ടുണിസ് : ഇരുപത്തിമൂന്നുകൊല്ലം ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി ഇന്നലെ സൗദി അറേബ്യയില്‍ അന്തരിച്ചു.

 

ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിലുള്ള അതൃപ്തിയില്‍ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും പടര്‍ന്ന മുല്ലപ്പൂ വിപ്‌ളവം പൊട്ടിപ്പുറപ്പെട്ടത്. 2011–ല്‍ ടുണീഷ്യയില്‍ നടന്ന ബഹുജനപ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അലി സൗദി അറേബ്യയിലേക്കു കടന്നു.ഇക്കാലമത്രയും അവിടെക്കഴിഞ്ഞിരുന്ന അലിയുടെ മരണം ടുണീഷ്യന്‍ വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു. സംസ്‌കാരം ഇന്ന് സൗദിയില്‍ നടക്കും. പൊതുപണം ദുരുപയോഗം ചെയ്തതിന് 2011 ജൂണില്‍ ടുണീഷ്യന്‍ കോടതി അലിയെ 35 കൊല്ലം തടവിനുശിക്ഷിച്ചിരുന്നു. ടുണീഷ്യയില്‍ ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങള്‍ക്കകമാണ് അലിയുടെ മരണം.

OTHER SECTIONS