ടർക്കിഷ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു: 30 യാത്രക്കാർക്ക് പരിക്കേറ്റു

By Sooraj Surendran.10 03 2019

imran-azhar

 

 

ന്യൂയോർക്ക്: ടർക്കിഷ് വിമാനം ആകാശച്ചുഴിയിൽ അപകടത്തിൽപ്പെട്ടു. അപകടത്തിൽ 30 യാത്രക്കാർക്ക് പരിക്കേറ്റു. ഇസ്താംബൂളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന ടർക്കിഷ് എയർലൈൻസിന്‍റെ ബോയിംഗ് 777 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിനുള്ളിൽ 326 യാത്രക്കാരും 22 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. തുടർന്ന് അപകടത്തി;ൽപ്പെട്ട വിമാനം ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

OTHER SECTIONS