ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്ത നിലയില്‍

By praveenprasannan.26 05 2020

imran-azhar

ഇന്‌ഡോര്‍ : ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത (25) സ്വയം ജീവനൊടുക്കി. ഇന്‍ഡോറിലുളള വീട്ടിലാണ് താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രേക്ഷയുടെ പിതാവാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.


ഹിന്ദി ടെലിവിഷന്‍ പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്. കുറച്ചു നാളായി മാനസിക പിരിമുറുക്കത്തിലായിരുന്നു നടിയെന്ന് കുടുംബം വെളിപ്പെടുത്തി.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് എഴുതിയിരുന്നു. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം സ്വപ്‌നങ്ങള്‍ മരിച്ചുപോകുന്നതാണ് എന്നാണ് എഴുതിയിരുന്നത്.

 

OTHER SECTIONS