തിരുവനന്തപുരം വിമാനത്താവളം - ധാരണകളും, തെറ്റിദ്ധാരണകളും

By robin alex panikar.04 03 2019

imran-azhar

 

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തയച്ചു എന്നും , തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിയെ ഏല്‍പ്പിച്ചതിനെതിരെ വളരെ വലിയ പൊതുജനാഭിപ്രായം രൂപം കൊണ്ടിട്ടുണ്ടെന്ന് ആ കത്തില്‍ പറഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞു.

 

ഞാന്‍ മനസിലാക്കിയടത്തോളം തിരുവനന്തപുരത്ത് അങ്ങനെ ഒരു പൊതുജനാഭിപ്രായം ഇല്ല. അതിനെക്കുറിച്ച് പറയുതിന് മുന്‍പ് ചില കാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടതുണ്ട്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ എ ഐ) ഉടമസ്ഥതയിലാണ് തിരുവനന്തപുരം വിമാനത്താവളം. നടത്തിപ്പും അവര്‍ തന്നെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് പി പി പി മോഡലില്‍ ആക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിക്കുകയും ആ ആറെണ്ണത്തില്‍ ഒന്ന് തിരുവനന്തപുരം ആകുകയും ചെയ്തു. ലോകോത്തര നിലവാരത്തില്‍ വിമാനത്താവളം നടത്താന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് പരിമിതികളുണ്ടെന്നതും മുന്‍പ് പി പി പി മോഡലില്‍ വികസിപ്പിച്ച ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ കൈവരിച്ച പുരോഗതി മനസിലാക്കിയും എടുത്ത ഒരു തീരുമാനമായിരുന്നു അത്. അതിനനുസരിച്ച് ലേല പ്രക്രിയ ആരംഭിക്കുകയും ചെയ്തു.

 

 


എയര്‍പോര്‍ട്ട് അതോറിറ്റി മുന്‍പോട്ട് വയ്ക്കുന്ന പബ്ലിക്ക് - പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പി പി പി) മോഡല്‍ എന്താണ് എന്ന് മനസിലാക്കേണ്ടതുണ്ട്. സ്ഥലത്തിന്റെയും എയര്‍പോര്‍ട്ടിന്റെയും ഉടമസ്ഥത എ എ ഐ നിലനിര്‍ത്തുകയും, ലേലം നേടുവര്‍ നടത്തിപ്പും വികസനവും നടത്തുക എന്നതുമാണ് ഈ പി പി പി മോഡല്‍. അതായത് വസ്തുവഹകളുടെ കൈമാറ്റം നടക്കുന്നില്ല. അത് എ എ ഐയുടെ ഉടമസ്ഥതയില്‍, അതായത് പൊതു മേഖലയില്‍ തുടരും.

 


തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന യൂസര്‍ ഫീ ആണ് തിരുവനന്തപുരത്ത്. 2010ല്‍ ആണ് ഇവിടെ യൂസര്‍ ഫീ ഈടാക്കി തുടങ്ങിയത്. അന്താരാഷ്ട്ര യാത്രയ്ക്ക് 575ഉം ആഭ്യന്തരയാത്രയ്ക്ക് സൗജന്യവുമായിരുന്നു അന്ന് . 2017 ജൂലൈ മുതല്‍ ആഭ്യന്തരയാത്രയ്ക്ക് 450ഉം, അന്താരാഷ്ട്ര യാത്രയ്ക്ക് 950ഉം ആയി ഉയര്‍ത്തി. കൂടാതെ 4% വാര്‍ഷിക വര്‍ദ്ധനയും നിശ്ചയിച്ചു. ഒരു ടിക്കറ്റിനാണ് ഈ വര്‍ദ്ധന എന്ന് ഓര്‍ക്കണം. സ്വകാര്യ എയര്‍പോര്‍ട്ട് ആയ ബംഗളുരുവില്‍ അന്താരാഷ്ട്ര യാത്രയ്ക്ക് 558 ആഭ്യന്തരയാത്രയ്ക്ക് 139 ആണ് യുസര്‍ ഫീ എതും നമ്മള്‍ ഓര്‍ക്കണം. യൂസര്‍ ഫീ ഇനത്തില്‍ മാത്രം നാല് പേരുള്ള കുടുംബത്തിന് എത്ര രൂപ അധികമായി കൊടുക്കണം എന്ന് ചിന്തിക്കൂ.ഇന്ന് സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നവര്‍ ഈ അന്യായത്തിനെതിരെ ഒരക്ഷരം ഇന്നേവരെ ഉരിയാടിയിട്ടി ല്ല എന്നത് അവരുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യേണ്ട സാഹചര്യത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്.

 

വിമാനകമ്പനികള്‍ക്കും തിരുവനന്തപുരം വിമാനാത്താവളം ഒരു പേടി സ്വപ്നം ആയി മാറിയിട്ട് കുറച്ച് നാളായി. യൂസര്‍ ഫീയുടെ കാര്യം പോലെ വിമാനകമ്പനികള്‍ നല്‍കേണ്ട ചാര്‍ജുകളും വളരെ ഉയര്‍ന്നാണ് തിരുവനന്തപുരത്ത്. പല വിമാനകമ്പനികളും ഇവിടെ നിന്ന് പിന്‍വാങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. മിക്ക സെക്റ്ററുകളിലും സര്‍വീസുകളുടെ കുറവ് കാരണം ടിക്കറ്റ് വില കൊച്ചിയെയും കണ്ണൂരിനെയും ബംഗളുരുവിനെയും അപേക്ഷിച്ച് പല മടങ്ങ് കൂടുതലാണ്.

 

 

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കയറ്റുമതി കൂടുതലും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമാണ്. ഉയര്‍ന്ന കയറ്റുമതി നിരക്കും മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ സര്‍വീസുകളില്‍ വന്ന കുറവും മൂലം വിമാനത്താവളം വഴിയുള്ള കയറ്റുമതി പടവലങ്ങ പോലെ താഴോട്ട് വളരുകയാണ്. ഇത് കാര്‍ഷിക മേഖലയെ തന്നെ വളരെ ബാധിക്കു ഒരു വിഷയമാണ്. സര്‍വീസുകളുടെ അഭാവവും ഉയര്‍ന്ന ടിക്കറ്റ് നിരക്കും ടൂറിസത്തെയും ഐ ടി വികസനത്തെയും സാരമായി ബാധിക്കും. പലപ്പോഴും ബംഗളുരു - തിരുവനന്തപുരം നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ബംഗളുരു - കൊളംബോ ടിക്കറ്റ് ലഭ്യമാണ്. കൊളംബോ യാത്രയാണ് ലാഭകരമെങ്കില്‍ ബാംഗ്ലൂരിലെ ഒരു കുടുംബം എന്തിന് വിനോദയാത്രയ്ക്ക് തിരുവനന്തപുരത്തേക്ക് വരണം. നഷ്ടം ഇവിടുത്തെ ടൂറിസം മേഖലയ്ക്കാണ്.

 

സര്‍വീസുകളുടെ അഭാവവും ഉയര്‍ന്ന ടിക്കറ്റ് നിരക്കും മൂലമുള്ള പ്രശ്‌നങ്ങള്‍ തിരുവനന്തപുരത്ത് അടുത്ത കാലത്ത് ഐ ടി മേഖലയില്‍ നിക്ഷേപം നടത്തിയ കമ്പനികള്‍ ഉയര്‍ത്തികാട്ടിയിട്ടുണ്ട്. നിസാന്‍ സി ഐ ഒ ടോണി തോമസ് അത് തുറ് പറഞ്ഞിട്ടുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുതിന് ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ല. വികസനത്തതിനാവശ്യമായ 18 ഏക്കര്‍ ഏറ്റെടുത്ത് നല്‍കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസം വര്‍ഷങ്ങളുടെയല്ല, ദശാബ്ദങ്ങളുടെയാണ്.

 


ഇതൊക്കെ കൊണ്ട് തന്നെ വിമാനത്താവള നടത്തിപ്പിന് സ്വകാര്യമേഖല വരുന്നത് നല്ലതാണ് എന്ന അഭിപ്രായമാണ് എനിക്ക്. കുറഞ്ഞപക്ഷം, അവര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ എങ്കിലും കൂടുതല്‍ സര്‍വീസുകളും അതോടൊപ്പം കൂടുതല്‍ യാത്രക്കാരെയും അവര്‍ക്ക് നേടണം. എല്ലാവരും വിജയിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടും. ഇനി ഇതൊന്നും നടക്കില്ല എങ്കിലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മോശം അവസ്ഥയില്‍ എത്തില്ല എന്നുറപ്പ്.

 

ഇനി ഇപ്പോള്‍ നടന്ന ലേലത്തെ കുറിച്ച്. കേരള സര്‍ക്കാരിന് വേണ്ടി കെ എസ് ഐ ഡി സി, അദാനി, ഡല്‍ഹി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ജി എം ആര്‍ എന്നിവരാണ് തിരുവനന്തപുരം വിമാനത്തവാളത്തിനായി ലേലത്തില്‍ പങ്കെടുത്തത്. ഓരോ യാത്രക്കാരന്റെയും പങ്കായി ഒരു നിശ്ചിതതുക എ എ ഐക്ക് നല്‍കണം എന്നതാണ് വ്യവസ്ഥ. ആര് ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്യുന്നോ അവര്‍ക്ക് ലേലം ഉറപ്പിക്കും. ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുവരേക്കാള്‍ പത്ത് ശതമാനത്തിനുള്ളിലാണ് കെ എസ് ഐ ഡി സി വാഗ്ദാനം ചെയ്യുതെങ്കില്‍ ആ ഉയര്‍ന്ന തുകയ്ക്ക് കെ എസ് ഐ ഡി സിക്ക് ലേലം ഉറപ്പിക്കാനും സാധിക്കും. ലേലത്തില്‍ പങ്കെടുക്കുന്ന മറ്റാര്‍ക്കും കിട്ടാത്ത ഈ ഇളവ് കേരള സര്‍ക്കാരിന് ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.

 


ലേലം നടന്നു . ജി എം ആര്‍ 63, കെ എസ് ഐ ഡി സി 135, അദാനി 168 വാഗ്ദാനം ചെയ്തു. അദാനി ലേലം ജയിച്ചു. കെ എസ് ഐ ഡി സി 151 വാഗ്ദാനം ചെയ്തിരുന്നെകില്‍ 168ന് ലേലം കെ എസ് ഐ ഡി സിക്ക് ഉറപ്പിക്കുമായിരുന്നു .ലേലത്തില്‍ പങ്കെടുക്കുകയും പരാജയപ്പെടുകയും ചെയ്തതിന് ശേഷം ലേലം വിജയിച്ചവരെ ഭീഷണിപ്പെടുത്തുന്ന രീതി ശരിയല്ല. തിരുവനന്തപുരത്തെ പൊതുജനം അതിന് കൂട്ട് നില്‍ക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നിസാന്‍, ടെക്ക് മഹീന്ദ്ര തുടങ്ങിയ ഐ ടി ഭീമന്മാരുടെ കടന്ന് വരവ്, വിഴിഞ്ഞം തുറമുഖം, ടോറസ് പദ്ധതി, അങ്ങനെ തിരുവനന്തപുരം വളര്‍ച്ചയുടെ പുതിയ പടവുകള്‍ അതിവേഗം കയറുന്ന ഈ അവസരത്തില്‍ വികസനത്തിന്റെ ആണിക്കല്ലായ വിമാനത്താവളം നശിക്കാന്‍ ആരും ആഗ്രഹിക്കില്ല. നശിപ്പിക്കുന്നവരോട് ജനം ക്ഷമിക്കുകയുമില്ല. 

 

OTHER SECTIONS