പൂക്കാലം വരവായി ... ഇനി പത്തുനാള്‍ കനകക്കുില്‍ പൂക്കളുടെ മഹോത്സവം

By online desk.12 01 2019

imran-azhar

 

തിരുവനന്തപുരം : കനകക്കുിനെ പറുദീസയാക്കി വസന്തോത്സവത്തിനു പ്രൗഢഗംഭീര തുടക്കം. പതിനായിരക്കണക്കിന് വര്‍ണപ്പൂക്കള്‍ കനകക്കുന്നിന്റെ നടവഴികളില്‍ വസന്തം വിരിയിച്ചു നിരന്നു . സസ്യലോകത്തെ അത്യപൂര്‍വമായ സുന്ദരക്കാഴ്ചകളും നിരവധി. ഈ മനോഹര കാഴ്ച കാണാന്‍ ഇന്നു രാവിലെ മുതല്‍ ആസ്വാദകരെ അനന്തപുരി കനകക്കുന്നിലേക്ക് ക്ഷണിക്കുകയാണ്.

 

കനകക്കുന്നിന്റെ പ്രവേശനകവാടം മുതല്‍ സുര്യകാന്തിവരെ നീളുന്ന വഴികളികളിലൂടെ നടന്നു വര്‍ണക്കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുംവിധമാണ് പൂച്ചട്ടികള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധതരത്തിലും നിറത്തിലുമുള്ള ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഡാലിയ, വിവിധതരം ജമന്തിപ്പൂക്കള്‍, വിവിധ ഇനത്തില്‍പ്പെട്ട റോസ്, ക്ലിറ്റോറിയ, അലങ്കാരച്ചെടികള്‍, ഔഷധസസ്യങ്ങള്‍, കള്ളിമുള്‍ച്ചെടികള്‍, ഇലച്ചെടികള്‍, അഡീനിയം, ബോസായ് പ്രദര്‍ശനം തുടങ്ങിയവയാണ് മുഖ്യ ആകര്‍ഷണം കാണാനുള്ളതിനു പുറമേ ചെടികളുടേയും വിത്തുകളുടേയും വില്‍പ്പനയ്ക്കുള്ള സ്റ്റാളുകളും ധാരാളമുണ്ട്.

 

സംസ്ഥാന വനം വന്യജീവി വകുപ്പ് ഒരുക്കുന്ന വനക്കാഴ്ച, ഹോര്‍ട്ടികോര്‍പ്പിന്റെ തേന്‍കൂട്, മലബാര്‍ ബൊട്ടാ ണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയ ജലസസ്യ പ്രദര്‍ശനം, ടെറേറിയം, കാവുകളുടെ നേര്‍ക്കാഴ്ച തുടങ്ങിയവയും വസന്തോത്സവത്തിന്റെ മനംകവരുന്ന കാഴ്ചകളാണ്. അത്യുത്പാദന ശേഷിയുള്ള വിത്തുകളുടേയും വിളകളുടേയും പ്രദര്‍ശനമൊരുക്കി കൃഷിവകുപ്പും മേളയുടെ സജീവ സാിധ്യമാകുന്നു . ജൈവവളങ്ങള്‍, വിവിധ കാര്‍ഷിക ഉപകരണങ്ങള്‍, അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ തുടങ്ങിയവ കൃഷിവകുപ്പിന്റെ സ്റ്റാളില്‍നിന്നു വാങ്ങാം.

 

OTHER SECTIONS