By Priya.22 05 2022
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയേയും പിന്തുണയ്ക്കില്ലെന്ന് സാബു എം ജേക്കബ്. കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളില്‍ ഏത് മുന്നണി വിജയിച്ചാലും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇതുകൊണ്ടാണ് തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കേണ്ടെന്ന എന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.ട്വന്റി-20യുടേയും ആം ആദ്മി പാര്‍ട്ടിയുടേയും സഖ്യമായ ജനക്ഷേമം തൃക്കാക്കരയില്‍ ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് ഉത്തരമായി.
'ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണ്. ആരെയും ഭയപ്പെടേണ്ട കാര്യമില്ല. തീരുമാനം ജനങ്ങള്‍ക്ക് വിട്ടതോടെ അവര്‍ക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നല്‍കിയത്. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി വോട്ടര്‍മാര്‍ വോട്ട് ചെയ്യണം. പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വീഴരുത്. ജനങ്ങള്‍ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി വിവേകത്തോടെ വോട്ട് ചെയ്യണം. ജനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടട്ടേ'- സാബു എം ജേക്കബ് പറഞ്ഞു.