അപ്പാർട്ട്മെന്റിന്റെ 25-ാം നിലയിൽ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

By സൂരജ് സുരേന്ദ്രന്‍.17 10 2021

imran-azhar

 

 

ലക്‌നൗ: അപ്പാർട്മെന്റ് കെട്ടിടത്തിലെ 25-ാം നിലയിൽ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.

 

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ ശനിയാഴ്ച രാത്രി ഒന്നരയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും കുട്ടികൾ എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല.

 

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്നും, ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു.

 

സത്യനാരായണനും സൂര്യനാരായണനും ഒന്‍പതാം ക്ലാസ് വിദ്യാർത്ഥികളാണ്. സംഭവം നടക്കുമ്പോൾ, കുട്ടികളുടെ അമ്മയും, സഹോദരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

 

കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

OTHER SECTIONS