By Sooraj Surendran .11 02 2019
ന്യൂ ഡൽഹി: ട്വിറ്റർ സിഇഒ ജാക്ക് ഡോഴ്സി പാർലമെന്റ് സമിതിക്ക് മുന്നിൽ ഹാജരാകാൻ നിർദേശം. സാമൂഹ്യ മാധ്യമങ്ങൾ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ട്വിറ്റർ സിഇഒ ജാക്ക് ഡോഴ്സിയോട് പാർലമെന്റ് സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ഫെബ്രുവരി 25നകം സമിതിക്ക് മുന്നിൽ ഹാജരാകണമെന്ന് സമിതി അധ്യക്ഷനും ബിജെപി അംഗവുമായ അനുരാഗ് ഠാക്കൂറാണ് അറിയിച്ചത്. തിങ്കളാഴ്ച ട്വിറ്റർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ പാർലമെന്റിൽ എത്തിയിരുന്നെങ്കിലും ഇവരെ കാണാൻ പാർലമെന്റ് അംഗങ്ങൾ കൂട്ടാക്കിയില്ല. ഉന്നത ഉദ്യോഗസ്ഥരോട് വരാൻ ആവശ്യപ്പെടുകയായിരുന്നു.