By അനിൽ പയ്യമ്പള്ളി.08 04 2021
ഐ.ബിയും റോയും കർശനമായി ചോദ്യം ചെയ്യുന്നു
ചെന്നൈ : മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്.
രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്റ്റൽ പോലീസ് പിടികൂടിയത്. രണ്ട് പേരെയും കേന്ദ്ര അന്വേഷണ ഏജൻസികളായ ഐബിയും റോയും ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, കൊച്ചി മുനമ്പത്ത് പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്ത് പരിശോധന കർശമാക്കിയത്.