2.1 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

By anju.15 05 2019

imran-azhar

വെണ്ണിക്കുളം: 2.1 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. കമ്പം കെകെ പെട്ടി സ്വദേശി ഗോപാലകൃഷ്ണന്‍ (18), കമ്പം തമ്പീസ് തിയറ്ററിനു സമീപം ഡോര്‍ നമ്പര്‍ 33 ഈശ്വര്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ജില്ലാ പൊലീസ് മേധാവി ജി. ജയദേവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 

വെണ്ണിക്കുളത്ത് വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കമ്പത്തുനിന്ന് കഞ്ചാവുമായി ബസില്‍ റാന്നിയിലേക്കു പോകുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനെ തുടര്‍ന്ന് സ്ഥലമറിയാതെ വെണ്ണിക്കുളത്ത് ഇറങ്ങുകയായിരുന്നു. കഞ്ചാവിന് പുറമേ മൊബൈല്‍ ഫോണും കറന്‍സിയും സിം കാര്‍ഡും ഇവരില്‍നിന്നു പിടിച്ചെടുത്തു.

OTHER SECTIONS