ബസ് കയറി രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണ മരണം

By Neha C N.18 08 2019

imran-azhar

 


വാളയാര്‍: ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാക്കള്‍ ബസ് കയറി മരിച്ചു. തമിഴ്‌നാട് സ്വദേശികളായ കൃഷ്ണകുമാര്‍(32) തിരുമൂര്‍ത്തി ( 20) എന്നിവരാന്ന് മരിച്ചത്. ദേശീയപാത വാളയാര്‍ കെ എന്‍ പുതുരില്‍ ആണ് അപകടം നടന്നത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഇരുവരും ബൈക്കില്‍ നിന്നും റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് പിന്നിലെത്തിയ വോള്‍വോ ബസ് ഇടിച്ചു കയറി, ബൈക്കിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചു.

കൃഷ്ണകുമാറും തിരുമൂര്‍ത്തിയും അടങ്ങുന്ന അടങ്ങുന്ന നാലംഗ സംഘം പല്ലശ്ശന ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.