ടൊറന്റോ വെടിവെയ്പ്പ്; 2 മരണം

By Kavitha J.23 Jul, 2018

imran-azhar


ടൊറന്റോ: കാനഡയില്‍ ടൊറന്റോ റസ്റ്ററണ്ടില്‍ നടന്ന വെടിവെയ്പ്പില്‍ അക്രമിയും ഒരു യുവതിയും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരു പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, റസ്റ്ററന്റില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയായിരുന്നു വെടിവയ്പുണ്ടായത്. സംഭവശേഷം അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. . സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

OTHER SECTIONS