കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു

By Sooraj Surendran.28 02 2020

imran-azhar

 

 

കോട്ടയം: കിണര്‍ വൃത്തിയാക്കിയ ശേഷം മണ്ണു നീക്കംചെയ്ത് റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. അയര്‍ക്കുന്നം പൂവത്താനം സാജു(44), മഴുവന്‍ചേരികാലായില്‍ ജോയി(49) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മണ്ണിന് ബലക്കുറവായതിനാലാണ് കിണറ്റിനുള്ളിൽ റിങ് ഇറക്കിയത്. ഇതിനിടെ അപ്രതീക്ഷിതമായി മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. തുടർന്നാണ് മൃതദേഹങ്ങൾ കിണറ്റിനുള്ളിൽ നിന്നും പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.

 

OTHER SECTIONS