മാവേലിക്കരയില്‍ ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

By സൂരജ് സുരേന്ദ്രൻ .26 02 2021

imran-azhar

 

 

മാവേലിക്കര: മാവേലിക്കരയിൽ ബുള്ളറ്റ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.

 

സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28), പുന്നമ്മൂട് ക്ലാരക്കുഴിയില്‍ അനില്‍(43), എന്നിവര്‍ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

 

ഇരു ബൈക്കുകളും കൂട്ടിയിടിച്ച് റോഡിലൂടെ നിരങ്ങി നീങ്ങി. തുടർന്നുണ്ടായ പെട്രോൾ ചോർച്ചയെ തുടർന്ന് ബൈക്ക് കത്തിയമർന്നു.

 

ബൈക്കിന്റെ അടിയില്‍ പെട്ടുപോയ അനിലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുത്തു.

 

ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം.

 

നാട്ടുകാർ ഉടൻ തന്നെ ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

 

OTHER SECTIONS