സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണു: രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

By Sooraj Surendran .30 11 2019

imran-azhar

 

 

സിയാച്ചിൻ: സിയാച്ചിനിൽ മഞ്ഞിടിഞ്ഞുവീണ് രണ്ട് സൈനികർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയോടെയാണ് അപകടം. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സിയാച്ചിനിൽ മഞ്ഞിടിഞ്ഞു വീണ് അപകടമുണ്ടാകുന്നത്. തെക്കൻ സിയാച്ചിനിൽ പട്രോളിംഗ്നടത്തിയ സൈനികരാണ് അപകടത്തിൽപ്പെട്ടത്. ഇതിന് മുൻപുണ്ടായ മഞ്ഞിടിച്ചിലിൽ നാല് സൈനികർ മരിച്ചിരുന്നു. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിൻ. അപകടത്തിൽ പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ എത്തി രക്ഷിച്ചു. അതി കഠിനമായ വെല്ലുവിളികളെ അതിജീവിച്ചാണ് സൈനികർ സിയാച്ചിൻ മലനിരകളിൽ കാവൽ നിൽക്കുന്നത്.

 

OTHER SECTIONS