നവ്ജോത് സിംഗ് സിദ്ദുവിന് പിന്തുണ; പഞ്ചാബില്‍ രണ്ടുമന്ത്രിമാര്‍ രാജിവെച്ചു

By സൂരജ് സുരേന്ദ്രന്‍.28 09 2021

imran-azhar

 

 

അമൃത്സര്‍: പഞ്ചാബിൽ മന്ത്രിമാരെ തീരുമാനിച്ചതിൽ ഉൾപ്പടെ കടുത്ത അതൃപ്തി അറിയിച്ച് പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്ജോത് സിംഗ് സിദ്ദു രാജിവച്ചതിന് പിന്നാലെ സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ രണ്ടുമന്ത്രിമാര്‍ കൂടി രാജിവെച്ചു.

 

റസിയ സുൽത്താനയും പർഗത് സിംഗുമാണ് രാജിവെച്ചത്. പുതിയ പഞ്ചാബ് മന്ത്രിസഭയിൽ വകുപ്പുകൾ തീരുമാനിച്ചപ്പോൾ സുഖ്ജീന്ദർ സിംഗ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു ശക്തമായി എതിർത്തിരുന്നു.

 

മാത്രമല്ല സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ നിയമനവും സിദ്ദുവിന്റെ നിർദേശം വകവെയ്ക്കാതെയായിരുന്നു.

 

ഇതോടെയാണ് പാർട്ടി നേതൃത്വത്തെ പോലും അമ്പരപ്പിച്ച് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്ജോത് സിംഗ് സിദ്ദു രാജിവച്ചത്.

 

നിലവിൽ രണ്ട് മന്ത്രിമാർ കൂടി രാജിവെച്ച സാഹചര്യത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.

 

OTHER SECTIONS