അത്യാഹിത വിഭാഗത്തില്‍ തീ പടര്‍ന്നു; രണ്ടു സ്ത്രീകള്‍ വെന്തുമരിച്ചു

By Anju N P.16 Jan, 2018

imran-azhar

 


ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ (ഐസിയു) വിഭാഗത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ടു രോഗികള്‍ വെന്തുമരിച്ചു. ബറേലിയിലെ സായ് ആശുപത്രിയിലാണ് തിങ്കളാഴ്ച്ച വൈകിട്ട് തീ പടര്‍ന്ന പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

 

രാജ് ബാല ദ്വിവേദി (50 ) മംഗളാ ബാല എന്നിവരാണ് മരിച്ചത്. കിടക്ക വിരിയില്‍ തീ പിടിച്ചതാണ് മരണ കാരണം. ഐസിയുവിലുണ്ടായിരുന്ന മറ്റൊരു രോഗിയ്ക്കും പൊളളലേറ്റിറ്റുണ്ട്. സംഭവം നടക്കുമ്പോള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലായിരുന്നുവെന്ന് ആരോപണമുണ്ട്.

 

തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ മുറിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍ പുറത്തുവരുകയായിരുന്നു. മുറിയുടെ ജനാലകള്‍ തകര്‍ത്താണ് രോഗികളെ രക്ഷിക്കാനുളള ശ്രമം നടന്നത്. മരിച്ച രാജ് ബാല ദ്വിവേദിയുടെ മകന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്ദര്‍ എന്നിവരുടെയും ആശുപത്രി മാനേജ്‌മെന്റിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

 

അപകടം നടന്നപ്പോള്‍ ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവുമുണ്ടായില്ലെന്നും പരാതിക്കാരന്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ബറേലി പോലീസ് പറഞ്ഞു.

 

OTHER SECTIONS