വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തെ 2 ജീവനക്കാര്‍ക്ക് കോവിഡ്

By praveenprasannan.30 05 2020

imran-azhar

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് ഉദ്യോഗസ്ഥരോട് 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.


മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടന്റ്, നിയമ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കാണ്് രോഗം സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനിലെ മറ്റ് ഉദ്യോഗസ്ഥരോട് രണ്ടാഴ്ചത്തേക്ക് സ്വയം ക്വാറന്റീനില്‍ പോകാനും വീട്ടിലിരുന്ന്് ജോലി ചെയ്യാനും നിര്‍ദ്ദേശം നല്‍കി.ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രാലയത്തിലെ സെന്‍ട്രല്‍ യൂറോപ്പ്, നിയമ ഡിവിഷനുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ആരോഗ്യ പ്രോട്ടോക്കോള്‍ പ്രകാരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

 

OTHER SECTIONS