ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

By Sooraj Surendran.30 06 2020

imran-azhar

 

 

കാശ്മീർ: ജമ്മുകശ്മീരിൽ അനന്ത് നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വാഗ്മ പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയ സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ബീജ്പഹാരയിൽ സിആർപിഎഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകര സംഘത്തിൽ സാഹിദ് ദാസ് എന്ന കൊടുംഭീകരനും ഉൾപ്പെടുന്നതായാണ് വിവരം. മേഖലയിൽ ഭീകരവാദികൾക്കായി നിലവിൽ തിരച്ചിൽ നടക്കുന്നതായാണ് വിവരം. അതേസമയം സുരക്ഷാ സേന വധിച്ച ഭീകരർക്ക് ഐഎസ് ബന്ധമുള്ളതായും സംശയമുണ്ട്. അതേസമയം ബീജ്പഹാരയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു സൈനികനും കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

 

OTHER SECTIONS