ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

By സൂരജ് സുരേന്ദ്രന്‍.20 10 2021

imran-azhar

 

 

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.

 

രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റുമുട്ടലുകളില്‍ 15ല്‍ അധികം ഭീകരരെയാണ് സൈന്യം വധിച്ചത്.

 

കശ്മീരിൽ ബുധനാഴ്ച് മാത്രം സൈന്യം വധിച്ചത് നാല് ഭീകരരെയാണ്.

 

അതേസമയം ഇന്ന് ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. രണ്ട് ഭീകരരെയും വധിച്ചു.

 

ലഷ്‌കര്‍ ഇ ത്വയ്ബയുമായി സഹകരിക്കുന്ന ടി.ആര്‍.എഫ് എന്ന സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരർ.

 

OTHER SECTIONS