ജമ്മു കാശ്മീരിൽ സൈന്യം വധിച്ച ഭീകരർക്ക് കോവിഡ്

By Online Desk.05 07 2020

imran-azhar

 

 

ശ്രീനഗർ: കഴിഞ്ഞ ദിവസം കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച രണ്ട് ഭീകരർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിൾ കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നാണ് ഇവരുടെ പരിശോധന ഫലം ലഭിച്ചത്. ജമ്മു കശ്മീർ പൊലീസ് ആണ് സൈന്യം വധിച്ച ഭീകരർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഹിസ്ബുൾ മുജാഹിദിൻ ഭീകരരാണ് കൊല്ലപ്പെട്ടവർ.

 

OTHER SECTIONS