അടൂരിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: രണ്ട് പേർ കസ്റ്റഡിയിൽ

By Sooraj Surendran .09 12 2019

imran-azhar

 

 

പത്തനംതിട്ട: അടൂരിൽ പതിനാറുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പട്ട് കൊല്ലം ഭരണികാവ് സ്വദേശികളായ നിഖില്‍ (20), ഹരിനാരായണന്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി സ്‌കൂൾവിട്ട് വീട്ടിലേക്ക് മടങ്ങവേ നിഖിൽ തന്ത്രപൂർവം സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഹരിനാരായണനാണ് നിഖിലിന് സഹായം ചെയ്തുകൊടുത്തത്. ബലാത്സംഗം പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

OTHER SECTIONS