ലെകിമ ചുഴലിക്കാറ്റ്; 32 മരണം

By mathew.11 08 2019

imran-azhar

 

ബെയ്ജിംഗ്: ലെകിമ ചുഴലിക്കൊടുങ്കാറ്റില്‍പെട്ട് ചൈനയില്‍ 32 പേര്‍ മരിച്ചു. 16 പേരെ കാണാതായി. വ്യാപക നാശനഷ്ടങ്ങളാണ് ലെകിമ ചൈനയില്‍ സൃഷ്ടിച്ചത്.

പത്ത് ലക്ഷം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ആയിരക്കണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി ബന്ധവും ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് തടസപ്പെട്ടു.

കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ തീരപ്രദേശത്തെ കെട്ടിടങ്ങള്‍ ഭീഷണിയിലാണ്. 189,000 ഹെക്ടര്‍ കൃഷിയിടവും 36,000 വീടുകളും ഷിജിയാംഗ് പ്രവിശ്യയില്‍ നശിച്ചതായി അധികൃതര്‍ അറിയിച്ചു.

 

OTHER SECTIONS