ഉത്തർപ്രദേശ് ബി ജെ പി അധ്യക്ഷനും തമിഴ്നാട് ഗവർണർക്കും കോവിഡ്

By online desk .02 08 2020

imran-azhar

 

ചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാരിലാൽ പോരോഹിതിനു കോവിഡ് സ്ഥിരീകരിച്ചു. രാജ്ഭവനിലെ 87 ജീവനക്കാർക്ക കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാവുകയായിരുന്നു, അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ് അതേസമയം അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ രാജ്ഭവനിൽ തന്നെ ക്വാറന്റീനിൽ കഴിയും.

 

കൂടാതെ ഉത്തർപ്രദേശ് ബി ജെ പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിനും വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. അദ്ദേഹം വീട്ടിൽ ഐസൊലേഷനിൽ തുടരുകായാണെന്നും അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് ക്വാറന്റീനിൽ പ്രവേശിക്കണമെന്ന്അഭ്യർത്ഥിക്കുകയും ചെയ്തു.

OTHER SECTIONS