യു എ ഇയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വിലക്ക്

By Amritha AU.17 May, 2018

imran-azhar


യുഎഇ: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു എ ഇ. ബ്ലൂവെയില്‍ ഉള്‍പ്പടെയുള്ള നിരവധി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കാണ് യുഎഇയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.പല ഓണ്‍ലൈന്‍ ഗെയിമുകളും യുവാക്കളെയും കുട്ടികളയെും ദോകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് വിലക്കര്‍പ്പെടുത്തിയിരിക്കുന്നത്.

 


റോബ്ലോക്‌സ്, മൈ ഫ്രണ്ട് കായ്‌ലാ,ബ്ലൂവെയില്‍, കഌഡ് പെറ്‌സ് തുടങ്ങിയ ഗൈയിം വെബ്‌സൈറ്റുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കാനും മറ്റ് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാനും അറ്റോണി ജനറല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

 

 

കുട്ടികളുടെ സ്വഭാവം ക്രൂരമാകുകയും, ഗെയിമുകള്‍ കാരണം ചെറുപ്പക്കാരുടെ കുടുംബജീവിതം പോലും അവതാളത്തിലാകുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. ഇത് സമൂഹത്തിന് പോലും വിപത്തായി മാറാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ ഗെയിമുകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.