യു.എ.ഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

By Sooraj Surendran.14 10 2020

imran-azhar

 

 

ദുബായ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1431 പേർക്ക്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. 1652 പേരാണ് രോഗമുക്തി നേടിയത്. സമീപ ദിവസങ്ങളിൽ യു.എ.ഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടാകുന്നത്. ചൊവ്വാഴ്ച 1315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 7,930 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 11.2 ദശലക്ഷത്തിലേറെയാണ് ഇതുവരെ നടത്തിയ കോവിഡ് പരിശോധന.

 

OTHER SECTIONS