യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

By mathew.24 08 2019

imran-azhar

 

ദുബായ്: അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പ്രധാനമന്ത്രിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഇരുവരും തമ്മില്‍ പാലസില്‍വെച്ച് കൂടിക്കാഴ്ചയും നടത്തി.

അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ രാവിലെ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ റൂപേ കാര്‍ഡ് പ്രധാനമന്ത്രി പുറത്തിറക്കി. മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ പുറത്തിറക്കുന്ന റൂപേ കാര്‍ഡിന്റെ ഗള്‍ഫ് നാടുകളിലെ ആദ്യ പരിചയപ്പെടുത്തലാണ് ചടങ്ങില്‍ നടന്നത്. റൂപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമെന്ന പ്രത്യേകതയും യു.എ.ഇ സ്വന്തമാക്കി.

ശൈഖ് മുഹമ്മദ് ഒരുക്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പോകും. വൈകിട്ട് അഞ്ചിന് ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈനിലെത്തുന്നത്.OTHER SECTIONS