പളളിപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നിര്‍ബന്ധമാക്കി യു എ ഇ

By Amritha AU.17 May, 2018

imran-azhar

 

യുഎഇ: പള്ളികളില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം നിര്‍ബന്ധമാക്കി യു എ ഇയില്‍ പുതിയ നിയമം. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാനാണ് പള്ളികള്‍ക്കായുള്ള പുതിയ നിയമം പാസാക്കിയത്.

 

പളളികളിലെ മതാനുഷ്ഠാനങ്ങളായ ഖുര്‍ആന്‍ പ്രഭാഷണം, പണം സ്വീകരിക്കുക, മതപരമായ സ്ഥാനങ്ങളില്‍ വ്യക്തികളെ നിയമിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും അധികൃതരുടെ ഇനിമുതല്‍ അനുവാദവും അംഗീകാരവും ഉണ്ടെങ്കില്‍ മാത്രമേ ചെയ്യാന്‍ സാധിക്കുതയുളളൂ.

 

 

പള്ളിയില്‍ മതം പഠിപ്പിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരിക്കണം കൂടാതെ പള്ളിക്ക് പുറത്തും അംഗീകാരമില്ലാതെ മതം പഠിപ്പിക്കാന്‍ പാടുള്ളതല്ല. ഇവര്‍ എമിറേറ്റ് സ്വദേശികളുമായിരിക്കണം. ഇവര്‍ മാധ്യമങ്ങളിലെ പരിപാടിയില്‍ പങ്കെടുക്കണമെങ്കിലും അധികൃതരില്‍ നിന്ന് അംഗീകാരം ലഭിച്ചിരിക്കണം. ഇവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരാനോ അവര്‍ക്കായി പ്രവര്‍ത്തിക്കാനോ പാടില്ലായെന്നുമാണ് നിമത്തില്‍ പറയുന്നത്.

 

OTHER SECTIONS